സർക്കാർ ജീവനക്കാരുടെ
ജില്ലാ കായികമേള



തൃശൂർ എൻജിഒ യൂണിയൻ സർക്കാർ ജീവനക്കാർക്കായി സംഘടിപ്പിച്ച ജില്ലാതല കായികമേള  ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ ആർ സാംബശിവൻ ഉദ്ഘാടനം ചെയ്‌തു. 55 പോയിന്റോടെ അയ്യന്തോൾ ഏരിയ ഒന്നാം സ്ഥാനവും 51 പോയിന്റോടെ കുന്നംകുളം ഏരിയ രണ്ടാം സ്ഥാനവും നേടി.എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ വി പ്രഫുൽ, ജില്ലാ സെക്രട്ടറി പി ബി ഹരിലാൽ, പ്രസിഡന്റ്‌ പി വരദൻ, സർഗ വേദി കലാകായിക സമിതി കൺവീനർ എം കെ ബാബു,  ആർ എൽ സിന്ധു,  പി ജി കൃഷ്ണകുമാർ, പി സുനീഷ്, ഒ പി ബിജോയ്‌ എന്നിവർ സംസാരിച്ചു. സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. Read on deshabhimani.com

Related News