കേരള ചിത്രകലാ പരിഷത്ത്‌
സംസ്ഥാന സമ്മേളനം

കേരള ചിത്രകലാ പരിഷത്ത്‌ സംസ്ഥാന സമ്മേളനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവീസ്‌
ഉദ്‌ഘാടനം ചെയ്യുന്നു


തൃശൂർ കേരള ചിത്രകലാ പരിഷത്ത്‌ സംസ്ഥാന സമ്മേളനം തശൂർ ഡിബിസിയിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവീസ്‌ ഉദ്‌ഘാടനം ചെയ്‌തു. ചിത്രകലാ പരിഷത്ത്‌ സംസ്ഥാന പ്രസിഡന്റ്‌ സിറിൽ കെ ജേക്കബ്‌ അധ്യക്ഷനായി. എം കെ പശുപതി മുഖ്യപ്രഭാഷണം നടത്തി. ആർടിസ്‌റ്റ്‌ മദനൻ ഐ ഡി കാർഡ്‌ വിതരണം ചെയ്‌തു.സംസ്ഥാന ജനറൽ സെക്രട്ടറി രാജീവ്‌കോട്ടയ്‌ക്കൽ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ട്രഷറർ ഷാജി പാബ്‌ല കണക്കും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ്‌ ഡോ. ജെയിംസ്‌ ചിറ്റിലപ്പിള്ളി, കെ എസ്‌ ഹരിദാസ്‌, പി കെ ലാൽ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News