സർക്കാർ 
ജീവനക്കാരുടെ 
ജില്ലാതല 
കായികമേള ഇന്ന്



തൃശൂർ എൻജിഒ യൂണിയൻ സർക്കാർ ജീവനക്കാർക്കായി സംഘടിപ്പിക്കുന്ന ജില്ലാ  കായികമേള  ഞായർ തൃശൂർ ഗവ. എൻജി.  കോളേജ് ഗ്രൗണ്ടിൽ നടക്കും. രാവിലെ എട്ടിന്‌  ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ ആർ സാംബശിവൻ ഉദ്ഘാടനം ചെയ്യും.  വനിതകൾക്കും പുരുഷന്മാർക്കും പ്രത്യേകം മത്സരങ്ങൾ ഉണ്ടാവും. സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലാണ്‌ മത്സരങ്ങൾ.   ഓട്ടം 100, 200, 400, 800 മീറ്ററുകളിലും റിലേ 4 X 100 മീറ്റർ, ലോങ് ജമ്പ്‌, ഹൈജമ്പ്, ട്രിപ്പിൾ ജമ്പ്‌ ഷോട്ട്പുട്ട്, ജാവലിൻ, ഡിസ്കസ്, നടത്തം 3500 മീറ്റർ പുരുഷന്മാർ, 1000 മീറ്റർ വനിതകൾ എന്നീ   ഇനങ്ങളിലാണ് മത്സരം. Read on deshabhimani.com

Related News