20 April Saturday

സർക്കാർ 
ജീവനക്കാരുടെ 
ജില്ലാതല 
കായികമേള ഇന്ന്

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2022
തൃശൂർ
എൻജിഒ യൂണിയൻ സർക്കാർ ജീവനക്കാർക്കായി സംഘടിപ്പിക്കുന്ന ജില്ലാ  കായികമേള  ഞായർ തൃശൂർ ഗവ. എൻജി.  കോളേജ് ഗ്രൗണ്ടിൽ നടക്കും. രാവിലെ എട്ടിന്‌  ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ ആർ സാംബശിവൻ ഉദ്ഘാടനം ചെയ്യും.  വനിതകൾക്കും പുരുഷന്മാർക്കും പ്രത്യേകം മത്സരങ്ങൾ ഉണ്ടാവും. സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലാണ്‌ മത്സരങ്ങൾ.   ഓട്ടം 100, 200, 400, 800 മീറ്ററുകളിലും റിലേ 4 X 100 മീറ്റർ, ലോങ് ജമ്പ്‌, ഹൈജമ്പ്, ട്രിപ്പിൾ ജമ്പ്‌ ഷോട്ട്പുട്ട്, ജാവലിൻ, ഡിസ്കസ്, നടത്തം 3500 മീറ്റർ പുരുഷന്മാർ, 1000 മീറ്റർ വനിതകൾ എന്നീ   ഇനങ്ങളിലാണ് മത്സരം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top