കൊമ്പൻ തൃശ്ശിവപേരൂര്‍ 
കര്‍ണന്‍ ചരിഞ്ഞു

തൃശ്ശിവപേരൂർ കർണൻ


അളഗപ്പ നഗർ  കൊമ്പൻ തൃശ്ശിവപേരൂർ കർണൻ(47) ചരിഞ്ഞു. അഞ്ച ദിവസമായി അസുഖം ബാധിച്ച് വട്ടണാത്രയിലെ കെട്ടുതറിയിൽ  ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ്  ചരിഞ്ഞത്. കേരളത്തിലെ പ്രധാനപ്പെട്ട  ഉത്സവങ്ങളിലെ സ്ഥിര സാന്നിധ്യമായിരുന്നു. ചൂണ്ടൽ കർണൻ, മുഴൂർ കർണൻ എന്നീ പേരുകളിലും അറിയപ്പെട്ടു.2019ൽ മരട് ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനു ശേഷം ലോറിയിൽ കയറ്റി തൃശൂരിലേക്ക് കൊണ്ടു വരുന്നതിനിടെ തൃപ്പൂണിത്തുറയിൽ പെട്രോൾ പമ്പിന്റെ കോൺക്രീറ്റ് മേൽക്കൂരയിൽ തട്ടി ആനയ്‌ക്ക് പരിക്കേറ്റത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു.ആമ്പല്ലൂർ പറങ്ങോടത്ത്‌  രതീഷ്‌, വട്ടണാത്ര  കുന്നത്ത്‌ ശ്രീനാഥ്‌ എന്നിവരുടെ സംരക്ഷണയിലാണ്‌ ആന കഴിഞ്ഞിരുന്നത്‌. Read on deshabhimani.com

Related News