27 April Saturday

കൊമ്പൻ തൃശ്ശിവപേരൂര്‍ 
കര്‍ണന്‍ ചരിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022

തൃശ്ശിവപേരൂർ കർണൻ

അളഗപ്പ നഗർ 
കൊമ്പൻ തൃശ്ശിവപേരൂർ കർണൻ(47) ചരിഞ്ഞു. അഞ്ച ദിവസമായി അസുഖം ബാധിച്ച് വട്ടണാത്രയിലെ കെട്ടുതറിയിൽ  ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ്  ചരിഞ്ഞത്.
കേരളത്തിലെ പ്രധാനപ്പെട്ട  ഉത്സവങ്ങളിലെ സ്ഥിര സാന്നിധ്യമായിരുന്നു. ചൂണ്ടൽ കർണൻ, മുഴൂർ കർണൻ എന്നീ പേരുകളിലും അറിയപ്പെട്ടു.2019ൽ മരട് ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനു ശേഷം ലോറിയിൽ കയറ്റി തൃശൂരിലേക്ക് കൊണ്ടു വരുന്നതിനിടെ തൃപ്പൂണിത്തുറയിൽ പെട്രോൾ പമ്പിന്റെ കോൺക്രീറ്റ് മേൽക്കൂരയിൽ തട്ടി ആനയ്‌ക്ക് പരിക്കേറ്റത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു.ആമ്പല്ലൂർ പറങ്ങോടത്ത്‌  രതീഷ്‌, വട്ടണാത്ര  കുന്നത്ത്‌ ശ്രീനാഥ്‌ എന്നിവരുടെ സംരക്ഷണയിലാണ്‌ ആന കഴിഞ്ഞിരുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top