കേരള യൂത്ത്‌ ലീഗ്‌ ഫുട്‌ബോളിന്‌ ഇന്ന്‌ തുടക്കം



ഗുരുവായൂർ കേരള യൂത്ത് ലീഗ്‌ ജില്ലാ ഫുട്‌ബോൾ ടൂർണമെന്റ്‌  4, 5, 8, 9  തീയതികളിൽ   മുതുവട്ടൂർ ജിഎച്ച്എസ്എസ് ഗ്രൗണ്ടിൽ നടക്കും. ആൺകൂട്ടികളുടെ അണ്ടർ -15, അണ്ടർ -13 വിഭാഗങ്ങളിലായി ജില്ലയിലെ അംഗീകൃത ഫുട്ബോൾ അക്കാദമി ടീമുകൾ  മാറ്റുരയ്‌ക്കും.  ജില്ലാ സ്പോർട്‌സ്‌ കൗൺസിൽ പ്രസിഡന്റ്‌   കെ ആർ സാംബശിവൻ ചെയർമാനും ഡിഎഫ്എ വൈസ് പ്രസിഡന്റ്‌ സി  സുമേഷ് ജനറൽ കൺവീനറുമായി   സംഘാടക സമിതി രൂപീകരിച്ചു.  നാലിന് രാവിലെ 7.30 ന്‌  ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് ടൂർണമെന്റ്‌ ഉദ്‌ഘാടനം ചെയ്യും. Read on deshabhimani.com

Related News