എൽഡിഎഫ് ധർണ നടത്തി

ചെങ്ങാലൂർ കുടുംബാരോഗ്യകേന്ദ്രത്തിന് മുന്നിൽ എൽഡിഎഫ് ധർണ സരിത രാജേഷ് ഉദ്‌ഘാടനം ചെയ്യുന്നു


  പുതുക്കാട് പഞ്ചായത്തിൽ വാക്സിൻ വിതരണത്തിലെ അപാകം പരിഹരിക്കുക, എല്ലാ വാർഡിലും വാക്സിൻ വിതരണം സുതാര്യമായി നടപ്പാക്കുക, ചെങ്ങാലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വാക്സിനേഷൻ നടത്തുക എന്നീ ആവശ്യങ്ങളുയർത്തി എൽഡിഎഫ്‌ ധർണ നടത്തി. എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ കുടുംബാരോഗ്യകേന്ദ്രത്തിന് മുന്നിൽ നടന്ന ധർണ ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ് ഉദ്‌ഘാടനം ചെയ്തു. സിപിഐ ലോക്കൽ കമ്മിറ്റിയംഗം വി ആർ രബിഷ് അധ്യക്ഷനായി. പഞ്ചായത്ത്‌ അംഗങ്ങളായ സി പി സജീവൻ, ഹിമ ദാസൻ, സിപിഐ എം ഏരിയ കമ്മിറ്റിയംഗം എം എ ഫ്രാൻസിസ്, ചെങ്ങാലൂർ ലോക്കൽ സെക്രട്ടറി പി സി സുബ്രൻ, സുനന്ദ ശശി, എ സി സുബീഷ് എന്നിവർ സംസാരിച്ചു. ടി വി നിർമൽകുമാർ സ്വാഗതവും എം വി അരവിന്ദാക്ഷൻ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News