27 April Saturday
വാക്സിൻ വിതരണത്തിലെ അപാകം പരിഹരിക്കുക

എൽഡിഎഫ് ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021

ചെങ്ങാലൂർ കുടുംബാരോഗ്യകേന്ദ്രത്തിന് മുന്നിൽ എൽഡിഎഫ് ധർണ സരിത രാജേഷ് ഉദ്‌ഘാടനം ചെയ്യുന്നു

 
പുതുക്കാട്
പഞ്ചായത്തിൽ വാക്സിൻ വിതരണത്തിലെ അപാകം പരിഹരിക്കുക, എല്ലാ വാർഡിലും വാക്സിൻ വിതരണം സുതാര്യമായി നടപ്പാക്കുക, ചെങ്ങാലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വാക്സിനേഷൻ നടത്തുക എന്നീ ആവശ്യങ്ങളുയർത്തി എൽഡിഎഫ്‌ ധർണ നടത്തി. എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ കുടുംബാരോഗ്യകേന്ദ്രത്തിന് മുന്നിൽ നടന്ന ധർണ ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ് ഉദ്‌ഘാടനം ചെയ്തു. സിപിഐ ലോക്കൽ കമ്മിറ്റിയംഗം വി ആർ രബിഷ് അധ്യക്ഷനായി. പഞ്ചായത്ത്‌ അംഗങ്ങളായ സി പി സജീവൻ, ഹിമ ദാസൻ, സിപിഐ എം ഏരിയ കമ്മിറ്റിയംഗം എം എ ഫ്രാൻസിസ്, ചെങ്ങാലൂർ ലോക്കൽ സെക്രട്ടറി പി സി സുബ്രൻ, സുനന്ദ ശശി, എ സി സുബീഷ് എന്നിവർ സംസാരിച്ചു. ടി വി നിർമൽകുമാർ സ്വാഗതവും എം വി അരവിന്ദാക്ഷൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top