നീന്തൽക്കുളത്തിൽ ഉലകനായകൻ തെളിഞ്ഞു

മൂന്നാറിലെ റിസോർട്ടിലെ നീന്തൽക്കുളത്തിൽ ഡാവിഞ്ചി സുരേഷ് വരച്ച
കമലഹാസന്റെ ചിത്രം


കൊടുങ്ങല്ലൂർ  നീന്തൽക്കുളത്തിലെ ജലോപരിതലത്തിൽ ഉലകനായകൻ  ചിരിക്കുന്ന 50 അടി വലുപ്പമുള്ള ചിത്രം വരച്ചത്‌ കൗതുകമായി.  മൂന്നാറിലെ റിസോർട്ടിലെ നീന്തൽക്കുളത്തിൽ ഡാവിഞ്ചി സുരേഷാണ്  കമലാഹാസന്റെ ചിത്രം തീർത്തത്.    വ്യത്യസ്‌ത ചിത്രങ്ങൾ തീർക്കുന്ന  സുരേഷിന്റെ എൺപത്തഞ്ചാമത്തെ ചിത്രമാണ് ഫോം ഷീറ്റിൽ പിറന്നത്. കുട്ടികൾ കൗതുകവസ്‌തുനിർമാണത്തിന്‌  ഉപയോഗിക്കുന്ന വിവിധനിറത്തിലുള്ള 2500 എ ഫോർ ഷീറ്റുകളാണ്  ഉപയോഗിച്ചത്.  മൂന്നാറിലെ വൈബ് റിസോർട്ടിന്റെ അഞ്ചാം നിലയിലെ നീന്തൽക്കുളത്തിൽ രണ്ടു ദിവസമെടുത്താണ് അമ്പതടി നീളവും 30അടി വീതിയിലും ചിത്രം നിർമിച്ചത് കണ്ടന്റ്‌ ക്രിയേറ്റേഴ്‌സ് ഓഫ് കേരള എന്ന യുട്യൂബേഴ്സ് സംഘടനയുടെ സംഗമത്തിലാണ് ചിത്രം പൂർത്തിയാക്കിയത്‌.  മകൻ ഇന്ദ്രജിത്തും രാകേഷ് പള്ളത്ത്, സന്ദീപ് എന്നിവർ സഹായികളായി. Read on deshabhimani.com

Related News