28 March Thursday

നീന്തൽക്കുളത്തിൽ ഉലകനായകൻ തെളിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022

മൂന്നാറിലെ റിസോർട്ടിലെ നീന്തൽക്കുളത്തിൽ ഡാവിഞ്ചി സുരേഷ് വരച്ച
കമലഹാസന്റെ ചിത്രം

കൊടുങ്ങല്ലൂർ
 നീന്തൽക്കുളത്തിലെ ജലോപരിതലത്തിൽ ഉലകനായകൻ  ചിരിക്കുന്ന 50 അടി വലുപ്പമുള്ള ചിത്രം വരച്ചത്‌ കൗതുകമായി.  മൂന്നാറിലെ റിസോർട്ടിലെ നീന്തൽക്കുളത്തിൽ ഡാവിഞ്ചി സുരേഷാണ്  കമലാഹാസന്റെ ചിത്രം തീർത്തത്.   
വ്യത്യസ്‌ത ചിത്രങ്ങൾ തീർക്കുന്ന  സുരേഷിന്റെ എൺപത്തഞ്ചാമത്തെ ചിത്രമാണ് ഫോം ഷീറ്റിൽ പിറന്നത്. കുട്ടികൾ കൗതുകവസ്‌തുനിർമാണത്തിന്‌  ഉപയോഗിക്കുന്ന വിവിധനിറത്തിലുള്ള 2500 എ ഫോർ ഷീറ്റുകളാണ്  ഉപയോഗിച്ചത്.  മൂന്നാറിലെ വൈബ് റിസോർട്ടിന്റെ അഞ്ചാം നിലയിലെ നീന്തൽക്കുളത്തിൽ രണ്ടു ദിവസമെടുത്താണ് അമ്പതടി നീളവും 30അടി വീതിയിലും ചിത്രം നിർമിച്ചത് കണ്ടന്റ്‌ ക്രിയേറ്റേഴ്‌സ് ഓഫ് കേരള എന്ന യുട്യൂബേഴ്സ് സംഘടനയുടെ സംഗമത്തിലാണ് ചിത്രം പൂർത്തിയാക്കിയത്‌.  മകൻ ഇന്ദ്രജിത്തും രാകേഷ് പള്ളത്ത്, സന്ദീപ് എന്നിവർ സഹായികളായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top