ജില്ലാ സഹകരണ എംപ്ലോയീസ് സഹകരണ സംഘത്തിന് പുരസ്‌കാരം

തൃശൂർ ജില്ലാ സഹകരണ എംപ്ലോയീസ് സഹകരണ സംഘത്തിന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ്‌ പുരസ്‌കാരം സമ്മാനിക്കുന്നു


തൃശൂർ തൃശൂർ ജില്ലാ സഹകരണ എംപ്ലോയീസ് സഹകരണ സംഘത്തിന് പുരസ്‌കാരം. സഹകരണ വകുപ്പ് തൃശൂർ  ജില്ലയിലെ മികച്ച എംപ്ലോയീസ് സഹകരണ സംഘത്തിന് നൽകുന്ന പുരസ്‌കാരത്തിൽ ഒന്നാം സ്ഥാനം തൃശൂർ ജില്ലാ സഹകരണ എംപ്ലോയീസ് സഹകരണ  സംഘത്തിന് ലഭിച്ചു. 2020- –-21 വർഷത്തെ പ്രവർത്തന മികവിനാണ് പുരസ്‌കാരം. ജില്ലയിലെ സഹകരണ ജീവനക്കാരുടെ ക്ഷേമപ്രവർത്തനത്തിനായി 1972ൽ ആരംഭിച്ച സംഘം നിലവിൽ ക്ലാസ് ഒന്ന് സൂപ്പർ ഗ്രേഡിലാണ് പ്രവർത്തിക്കുന്നത്. പുരസ്‌കാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസിൽനിന്ന്  സംഘം പ്രസിഡന്റ് കെ വി ഷീബ, സെക്രട്ടറി സി സി ലിജേഷ് എന്നിവർ ചേർന്ന്  ഏറ്റുവാങ്ങി. Read on deshabhimani.com

Related News