29 March Friday

ജില്ലാ സഹകരണ എംപ്ലോയീസ് സഹകരണ സംഘത്തിന് പുരസ്‌കാരം

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022

തൃശൂർ ജില്ലാ സഹകരണ എംപ്ലോയീസ് സഹകരണ സംഘത്തിന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ്‌ പുരസ്‌കാരം സമ്മാനിക്കുന്നു

തൃശൂർ
തൃശൂർ ജില്ലാ സഹകരണ എംപ്ലോയീസ് സഹകരണ സംഘത്തിന് പുരസ്‌കാരം. സഹകരണ വകുപ്പ് തൃശൂർ  ജില്ലയിലെ മികച്ച എംപ്ലോയീസ് സഹകരണ സംഘത്തിന് നൽകുന്ന പുരസ്‌കാരത്തിൽ ഒന്നാം സ്ഥാനം തൃശൂർ ജില്ലാ സഹകരണ എംപ്ലോയീസ് സഹകരണ  സംഘത്തിന് ലഭിച്ചു. 2020- –-21 വർഷത്തെ പ്രവർത്തന മികവിനാണ് പുരസ്‌കാരം. ജില്ലയിലെ സഹകരണ ജീവനക്കാരുടെ ക്ഷേമപ്രവർത്തനത്തിനായി 1972ൽ ആരംഭിച്ച സംഘം നിലവിൽ ക്ലാസ് ഒന്ന് സൂപ്പർ ഗ്രേഡിലാണ് പ്രവർത്തിക്കുന്നത്. പുരസ്‌കാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസിൽനിന്ന്  സംഘം പ്രസിഡന്റ് കെ വി ഷീബ, സെക്രട്ടറി സി സി ലിജേഷ് എന്നിവർ ചേർന്ന്  ഏറ്റുവാങ്ങി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top