തീരദേശത്ത് ലഹരിയുൽപ്പന്നങ്ങൾ 
വ്യാപകമാകുന്നത് തടയണം: ബാലസംഘം



 കൊടുങ്ങല്ലൂർ  തീരദേശത്ത്  ലഹരിയുൽപ്പന്നങ്ങൾ വ്യാപകമാകുന്നത് തടയാൻ  അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ബാലസംഘം കൊടുങ്ങല്ലൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ്‌ കെ വി ശിൽപ്പ ഉദ്ഘാനം ചെയ്തു. കെ ജി ഗീഥിക അധ്യക്ഷയായി. ലിഖ്ന ജോഷി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു . ജില്ലാ കോ–-ഓർഡിനേറ്റർ  അമൽറാം, ജില്ലാ വൈസ് പ്രസിഡന്റ്‌  അഖില, ജില്ലാ കമ്മിറ്റി അംഗം ഭൂവനചന്ദ്രൻ, കെ എസ് സതീഷ് കുമാർ, കെ കെ വിജയൻ , എം കെ സിദ്ധീഖ്, ഇ എം ജലീൽ , എം എ ബിനേഷ്, പ്രിയ ഹരിലാൽ, കെ എസ് കൈസാബ്  എന്നിവർ സംസാരിച്ചു.   ഭാരവാഹികൾ: ലിഖ് ന ജോഷി (പ്രസിഡന്റ്‌), പി എസ് നൈറ, വി എസ് നന്ദകിഷോർ (വൈ.പ്രസിഡന്റ്‌മാർ), യശ്വന്ത് വി ഗോപാലൻ (സെക്രട്ടറി), അനാമിക സലീഷ്, ദക്ഷ് നാരായണൻ (ജോ: സെക്രട്ടറിമാർ), എം കെ സിദ്ധീഖ് (കൺവീനർ), ഇ എം ജലീൽ (കോ–-ഓർഡിനേറ്റർ).   Read on deshabhimani.com

Related News