ദക്ഷിണേന്ത്യൻ വനിതാ 
ജൂഡോ ലീഗിന്‌ തുടക്കം

ദക്ഷിണേന്ത്യൻ വനിതാ ജൂഡോ ലീഗ്‌ ടൂർണമെന്റിൽനിന്ന്‌


തൃശൂർ  ഖേലോ ഇന്ത്യ ദക്ഷിണേന്ത്യൻ വനിതാ ജൂഡോ ലീഗ് ടൂർണമെന്റിന്‌ തൃശൂരിൽ തുടക്കമായി. വികെഎൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ ആർ സാംബശിവൻ ഉദ്ഘാടനം ചെയ്‌തു. കേരള ജൂഡോ അസോസിയേഷൻ രക്ഷാധികാരി കെ രാധാകൃഷ്ണൻ അധ്യക്ഷനായി.  സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം  ഇഗ്നി മാത്യു, ഫെഡറേഷൻ ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് മെമ്പർ ജോയ് കെ വർഗീസ്, ഖേലോ ഇന്ത്യ ഒബ്സർവർ ജെ ആർ രാജേഷ്, ജൂഡോ ഫെഡറേഷൻ ഓഫ് ഇന്ത്യ ഒബ്സർവർ  ഉമേഷ് കുമാർ, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി തേജേഷ് കുമാർ ദത്ത, കേരള ജൂഡോ അസോസിയേഷൻ സെക്രട്ടറി  പി ആർ രേൺ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News