25 April Thursday

ദക്ഷിണേന്ത്യൻ വനിതാ 
ജൂഡോ ലീഗിന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023

ദക്ഷിണേന്ത്യൻ വനിതാ ജൂഡോ ലീഗ്‌ ടൂർണമെന്റിൽനിന്ന്‌

തൃശൂർ 
ഖേലോ ഇന്ത്യ ദക്ഷിണേന്ത്യൻ വനിതാ ജൂഡോ ലീഗ് ടൂർണമെന്റിന്‌ തൃശൂരിൽ തുടക്കമായി. വികെഎൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ ആർ സാംബശിവൻ ഉദ്ഘാടനം ചെയ്‌തു. കേരള ജൂഡോ അസോസിയേഷൻ രക്ഷാധികാരി കെ രാധാകൃഷ്ണൻ അധ്യക്ഷനായി.  സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം  ഇഗ്നി മാത്യു, ഫെഡറേഷൻ ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് മെമ്പർ ജോയ് കെ വർഗീസ്, ഖേലോ ഇന്ത്യ ഒബ്സർവർ ജെ ആർ രാജേഷ്, ജൂഡോ ഫെഡറേഷൻ ഓഫ് ഇന്ത്യ ഒബ്സർവർ  ഉമേഷ് കുമാർ, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി തേജേഷ് കുമാർ ദത്ത, കേരള ജൂഡോ അസോസിയേഷൻ സെക്രട്ടറി  പി ആർ രേൺ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top