പോളിടെക്‌നിക്‌ തെരഞ്ഞെടുപ്പിൽ 
എസ്എഫ്‌ഐക്ക്‌ മിന്നും ജയം

കുന്നംകുളം പോളിടെക്നിക്കിൽ വിജയിച്ച എസ്എഫ്ഐ പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം


തൃശൂർ ജില്ലയിലെ പോളിടെക്‌നിക് കോളേജുകളിൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ചരിത്ര വിജയം. തെരഞ്ഞെടുപ്പ് നടന്ന ഏഴ്‌ കോളേജുകളിൽ ഏഴും എസ്എഫ്ഐ യൂണിയൻ നേടി. തൃശൂർ മഹാരാജാസ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് , തൃപ്രയാർ ശ്രീരാമ പോളിടെക്നിക്‌ , ആമ്പല്ലൂർ ത്യാഗരാജ പോളിടെക്നിക് , കുന്നംകുളം ഗവ.പോളിടെക്നിക്‌ ചേലക്കര ഗവ. പോളിടെക്നിക്ക്  നെടുപുഴ വനിതാ പോളിടെക്നിക്‌ കൊരട്ടി ഗവ. പോളിടെക്നിക്‌ കോളേജ് എന്നിവിടങ്ങളിലാണ് എസ്എഫ്ഐ വിജയിച്ചത്. കെഎസ്‌യു, എബിവിപി, എഐഎസ്എഫ് തുടങ്ങിയ സംഘടനകൾ തകർന്നു. സമഭാവനയുള്ള വിദ്യാർഥിത്വം സമരഭരിത കലാലയം എന്ന മുദ്രാവാക്യമുയർത്തിയാണ് എസ്എഫ്ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. വമ്പിച്ച വിജയം സമ്മാനിച്ച വിദ്യാർഥികളെയും  പ്രവർത്തകരേയും  ജില്ലാ പ്രസിഡന്റ്‌ ജിഷ്ണു സത്യൻ സെക്രട്ടറി ഹസ്സൻ മുബാറക്ക് എന്നിവർ അഭിവാദ്യം ചെയ്തു.  Read on deshabhimani.com

Related News