ലൈബ്രറി കൗൺസിൽ ജനചേതന യാത്ര: സ്വാഗതസംഘം രൂപീകരിച്ചു

സാംസ്‌കാരിക സംഗമത്തിന്റെ സ്വാഗതസംഘം രൂപീകരണം ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി വി കെ മധു ഉദ്ഘാടനം ചെയ്യുന്നു


തൃശൂർ വർധിച്ചുവരുന്ന അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സാംസ്‌കാരികാവബോധം ഉയർത്തുക എന്ന ലക്ഷ്യത്തോടെ കേരള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ ജനചേതന യാത്ര സംഘടിപ്പിക്കും. ഡിസംബർ 22 ന് തിരുവനന്തപുരം അരുവിക്കരയിൽനിന്നും കാസർകോട്ടുനിന്നും രണ്ട് യാത്രകൾ തുടങ്ങും. തൃശൂരിൽ   സാംസ്‌കാരിക സംഗമത്തോടെ സമാപിക്കും. തൃശൂരിലെ സാംസ്‌കാരിക സംഗമപ്രവർത്തനത്തിനായി  സ്വാഗതസംഘം രൂപീകരിച്ചു. ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി വി കെ മധു  ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ്‌ മുരളി പെരുനെല്ലി എംഎൽഎ  അധ്യക്ഷനായി.  ലൈബ്രറി കൗൺസിൽ സ്‌റ്റേറ്റ് എക്സി. കമ്മിറ്റി അംഗം പി തങ്കം,  ജില്ലാ ലൈബ്രറി കൗൺസിൽ  സെക്രട്ടറി വി കെ ഹാരിഫാബി, ജോയിന്റ്‌ സെക്രട്ടറി വി മുരളി, ഡോ. എൻ ആർ ഗ്രാമപ്രകാശ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: മേയർ എം കെ വർഗീസ് (ചെയർമാൻ), മുരളി പെരുനെല്ലി എംഎൽഎ (ജനറൽ കൺവീനർ) .   Read on deshabhimani.com

Related News