29 March Friday

ലൈബ്രറി കൗൺസിൽ ജനചേതന യാത്ര: സ്വാഗതസംഘം രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022

സാംസ്‌കാരിക സംഗമത്തിന്റെ സ്വാഗതസംഘം രൂപീകരണം ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി വി കെ മധു ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ
വർധിച്ചുവരുന്ന അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സാംസ്‌കാരികാവബോധം ഉയർത്തുക എന്ന ലക്ഷ്യത്തോടെ കേരള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ ജനചേതന യാത്ര സംഘടിപ്പിക്കും.
ഡിസംബർ 22 ന് തിരുവനന്തപുരം അരുവിക്കരയിൽനിന്നും കാസർകോട്ടുനിന്നും രണ്ട് യാത്രകൾ തുടങ്ങും. തൃശൂരിൽ   സാംസ്‌കാരിക സംഗമത്തോടെ സമാപിക്കും. തൃശൂരിലെ സാംസ്‌കാരിക സംഗമപ്രവർത്തനത്തിനായി  സ്വാഗതസംഘം രൂപീകരിച്ചു. ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി വി കെ മധു  ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ്‌ മുരളി പെരുനെല്ലി എംഎൽഎ  അധ്യക്ഷനായി. 
ലൈബ്രറി കൗൺസിൽ സ്‌റ്റേറ്റ് എക്സി. കമ്മിറ്റി അംഗം പി തങ്കം,  ജില്ലാ ലൈബ്രറി കൗൺസിൽ  സെക്രട്ടറി വി കെ ഹാരിഫാബി, ജോയിന്റ്‌ സെക്രട്ടറി വി മുരളി, ഡോ. എൻ ആർ ഗ്രാമപ്രകാശ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: മേയർ എം കെ വർഗീസ് (ചെയർമാൻ), മുരളി പെരുനെല്ലി എംഎൽഎ (ജനറൽ കൺവീനർ) .
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top