പരിയാരം പഞ്ചായത്തില്‍ അനധികൃതമായി തണ്ണീര്‍ത്തടം നികത്തുന്നതായി പരാതി



  ചാലക്കുടി പരിയാരം പഞ്ചായത്തിൽ അനധികൃതമായി തണ്ണീർത്തടം നികത്തുന്നതായി പരാതി. പഞ്ചായത്തിലെ രണ്ടാം വാർഡായ കുറ്റിക്കാട് പെരുമ്പതോട് പ്രദേശത്താണ് തണ്ണീർത്തടം നികത്തുന്നത്. ചെറിയൊരു മഴ പെയ്താൽപോലും വെള്ളം നിറയുന്ന തണ്ണീർത്തടമാണ് ഇപ്പോൾ നികത്താൻ ശ്രമിക്കുന്നത്. തണ്ണീർത്തടം നികത്തിയാൽ മഴക്കാലത്ത് റോഡ് പൂർണമായും വെള്ളത്തിലാകും. മണ്ണും കരിങ്കൽ വേസ്‌റ്റുമിട്ടാണ് നികത്താൻ ശ്രമിക്കുന്നത്. ഡിവൈഎഫ്‌ഐ പരിയാരം മേഖലാ കമ്മിറ്റിയുടെ പ്രതിഷേധത്തെത്തുടർന്ന് വില്ലേജ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് നിർമാണ പ്രവൃത്തികൾ നിർത്തിവയ്‌പിച്ചു.   Read on deshabhimani.com

Related News