തെരഞ്ഞെടുപ്പു ഫലം വികസനത്തിനുള്ള അംഗീകാരമാവും:- മന്ത്രി സുനിൽകുമാർ



  തൃശൂർ കോർപറേഷൻ കഴിഞ്ഞ അഞ്ച്‌ വർഷം  നടത്തിയ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാവും ഈ തെരഞ്ഞെടുപ്പ്‌ ഫലമെന്ന്‌  മന്ത്രി വി എസ്‌ സുനിൽകുമാർ പറഞ്ഞു.     അടിസ്ഥാന വികസനത്തിന്‌ അടിത്തറ പാകാൻ കഴിഞ്ഞ അഞ്ച്‌ വർഷം കൊണ്ട്‌ കഴിഞ്ഞു. സർവതല സ്‌പർശിയായ വികസനമാണ്‌ നടത്തിയത്‌. സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്ക്‌ വലിയ അംഗീകാരമാണ്‌ ലഭിച്ചത്‌. വീണ്ടും വ്യക്തമായ  ഭൂരിപക്ഷത്തോടെ എൽഡിഎഫ്‌ അധികാരത്തിൽ വരുമെന്നും മന്ത്രി പറഞ്ഞു.  തൃശൂർ കോർപറേഷൻ തെരഞ്ഞെടുപ്പിലെ എൽഡിഎഫ്‌ പ്രകടന പത്രിക പ്രകാശനം ചെയ്‌തു സംസാരിക്കുകയായിരുന്നു മന്ത്രി. Read on deshabhimani.com

Related News