ജോയൽ തോൽപ്പിച്ചത്‌ പരിമിതികളെ അഭിനന്ദനവുമായി മന്ത്രി

ഓണക്കിറ്റ്‌ വിതരണോദ്‌ഘാടനം നെടുപുഴയിലെ റേഷൻ കടയിൽ 
മന്ത്രി കെ രാജൻ നിർവഹിക്കുന്നു


ഒല്ലൂർ ജന്മനാലുള്ള ശാരീരിക മാനസിക പരിമിതികളെ അതിജീവിച്ച്‌ പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ ജോയലിനെ അഭിനന്ദിക്കാൻ മന്ത്രിയെത്തി. മരത്താക്കര സ്വദേശി ജോഷിയുടെയും പിങ്കിയുടെയും മകൻ ജോയലിനെ അഭിനന്ദിക്കാനാണ് മന്ത്രി അഡ്വ. കെ രാജൻ എത്തിയത്. ഒല്ലൂർ വൈലോപ്പിള്ളി ശ്രീധരമേനോൻ സ്കൂളിലെ വിദ്യാർഥിയായ ജോയൽ മറ്റൊരു വിദ്യാർഥിയുടെ സഹായത്തോടെയാണ് പരീക്ഷ എഴുതിയത്. ഈ സ്കൂളിൽനിന്നും എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ച ഏക വിദ്യാർഥിയെന്നതിനൊപ്പം, സ്കുളിന്റെ ചരിത്രത്തിൽത്തന്നെ പത്താം തരത്തിൽ ആദ്യമായി എല്ലാ വിഷയത്തിനും എ പ്ലസ് ലഭിക്കുന്നതും ജോയലിനാണ്‌.  പ്ലസ് വണ്ണിന് ഹ്യുമാനിറ്റീസ് പഠിക്കാനാണിഷ്ടം. സഹോദരങ്ങൾ മൂന്നും അഞ്ചും ക്ലാസ് വിദ്യാർഥികളാണ്.  പിതാവ് വിദേശത്താണ്. ജോയലിന് തുടർപഠനത്തിന് വേണ്ടതെല്ലാം വാഗ്ദാനം നൽകിയാണ് മന്ത്രി മടങ്ങിയത്.   Read on deshabhimani.com

Related News