20 April Saturday

ജോയൽ തോൽപ്പിച്ചത്‌ പരിമിതികളെ അഭിനന്ദനവുമായി മന്ത്രി

സ്വന്തം ലേഖകൻUpdated: Tuesday Aug 3, 2021

ഓണക്കിറ്റ്‌ വിതരണോദ്‌ഘാടനം നെടുപുഴയിലെ റേഷൻ കടയിൽ 
മന്ത്രി കെ രാജൻ നിർവഹിക്കുന്നു

ഒല്ലൂർ
ജന്മനാലുള്ള ശാരീരിക മാനസിക പരിമിതികളെ അതിജീവിച്ച്‌ പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ ജോയലിനെ അഭിനന്ദിക്കാൻ മന്ത്രിയെത്തി. മരത്താക്കര സ്വദേശി ജോഷിയുടെയും പിങ്കിയുടെയും മകൻ ജോയലിനെ അഭിനന്ദിക്കാനാണ് മന്ത്രി അഡ്വ. കെ രാജൻ എത്തിയത്. ഒല്ലൂർ വൈലോപ്പിള്ളി ശ്രീധരമേനോൻ സ്കൂളിലെ വിദ്യാർഥിയായ ജോയൽ മറ്റൊരു വിദ്യാർഥിയുടെ സഹായത്തോടെയാണ് പരീക്ഷ എഴുതിയത്. ഈ സ്കൂളിൽനിന്നും എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ച ഏക വിദ്യാർഥിയെന്നതിനൊപ്പം, സ്കുളിന്റെ ചരിത്രത്തിൽത്തന്നെ പത്താം തരത്തിൽ ആദ്യമായി എല്ലാ വിഷയത്തിനും എ പ്ലസ് ലഭിക്കുന്നതും ജോയലിനാണ്‌. 
പ്ലസ് വണ്ണിന് ഹ്യുമാനിറ്റീസ് പഠിക്കാനാണിഷ്ടം. സഹോദരങ്ങൾ മൂന്നും അഞ്ചും ക്ലാസ് വിദ്യാർഥികളാണ്. 
പിതാവ് വിദേശത്താണ്. ജോയലിന് തുടർപഠനത്തിന് വേണ്ടതെല്ലാം വാഗ്ദാനം നൽകിയാണ് മന്ത്രി മടങ്ങിയത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top