അതിരപ്പിള്ളിയിൽ ബിജെപി കുടുംബങ്ങള്‍ 
സിപിഐ എമ്മിനൊപ്പം

കണ്ണംകുഴിയിൽ ബിജെപിയിൽ നിന്ന് രാജിവച്ചുവന്നവരെ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം 
ബി ഡി ദേവസി സ്വീകരിക്കുന്നു


  ചാലക്കുടി അതിരപ്പിള്ളി പഞ്ചായത്തിലെ കണ്ണംകുഴിയിൽ ബിജെപി കുടുംബങ്ങൾ സിപിഐ എമ്മിനൊപ്പം. ബിജെപി ബൂത്ത് പ്രസിഡന്റടക്കം നാല് കുടുംബങ്ങളാണ് സിപിഐ എമ്മിനൊപ്പം സഹകരിക്കാൻ തീരുമാനിച്ചത്‌. സ്വീകരണ യോഗം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ബി ഡി ദേവസി ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ കെ റിജേഷ് അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി കെ എസ് അശോകൻ, സതീഷ് കുമാർ, അഡ്വ. വിജു വാഴക്കാല, ജെനീഷ് പി ജോസ് തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News