20 April Saturday

അതിരപ്പിള്ളിയിൽ ബിജെപി കുടുംബങ്ങള്‍ 
സിപിഐ എമ്മിനൊപ്പം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 3, 2021

കണ്ണംകുഴിയിൽ ബിജെപിയിൽ നിന്ന് രാജിവച്ചുവന്നവരെ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം 
ബി ഡി ദേവസി സ്വീകരിക്കുന്നു

 

ചാലക്കുടി
അതിരപ്പിള്ളി പഞ്ചായത്തിലെ കണ്ണംകുഴിയിൽ ബിജെപി കുടുംബങ്ങൾ സിപിഐ എമ്മിനൊപ്പം. ബിജെപി ബൂത്ത് പ്രസിഡന്റടക്കം നാല് കുടുംബങ്ങളാണ് സിപിഐ എമ്മിനൊപ്പം സഹകരിക്കാൻ തീരുമാനിച്ചത്‌. സ്വീകരണ യോഗം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ബി ഡി ദേവസി ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ കെ റിജേഷ് അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി കെ എസ് അശോകൻ, സതീഷ് കുമാർ, അഡ്വ. വിജു വാഴക്കാല, ജെനീഷ് പി ജോസ് തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top