കേരളം പിന്നിട്ട നാളുകൾ പ്രകാശിതമായി

അമ്പാടി വേണു രചിച്ച ‘കേരളം പിന്നിട്ട നാളുകൾ’ എന്ന പുസ്തകം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ഡോ. പി കെ ബിജു പ്രകാശിപ്പിക്കുന്നു


കൊടുങ്ങല്ലൂർ സിപിഐ എമ്മിന്റെ മുതിർന്ന നേതാവ് അമ്പാടി വേണു രചിച്ച ‘കേരളം പിന്നിട്ട നാളുകൾ’ എന്ന പുസ്തകം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ഡോ. പി കെ ബിജു പ്രകാശിപ്പിച്ചു. കെ യു ബിജു രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി മഹാകവി കുഞ്ഞിക്കുട്ടൻ തമ്പുരാൻ സ്ക്വയറിൽ സംഘടിപ്പിച്ച പൊതുയോഗത്തിലാണ് ചടങ്ങ്‌. അവിഭക്ത കമ്മ്യൂണിസ്റ്റു പാർടിയിൽ അംഗമായ 1959 മുതലുള്ള അമ്പാടി വേണുവിന്റെ പുസ്തക ശേഖരം കെ യു ബിജു സ്മാരക ലൈബ്രറിക്ക് കൈമാറി. അമ്പാടി വേണുവിനെ ഡോ. പി കെ ബിജു പൊന്നാടയണിച്ച് ആദരിച്ചു ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ചന്ദ്രശേഖരൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ കെ അബീദലി സംസാരിച്ചു. Read on deshabhimani.com

Related News