20 April Saturday

കേരളം പിന്നിട്ട നാളുകൾ പ്രകാശിതമായി

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2022

അമ്പാടി വേണു രചിച്ച ‘കേരളം പിന്നിട്ട നാളുകൾ’ എന്ന പുസ്തകം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ഡോ. പി കെ ബിജു പ്രകാശിപ്പിക്കുന്നു

കൊടുങ്ങല്ലൂർ
സിപിഐ എമ്മിന്റെ മുതിർന്ന നേതാവ് അമ്പാടി വേണു രചിച്ച ‘കേരളം പിന്നിട്ട നാളുകൾ’ എന്ന പുസ്തകം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ഡോ. പി കെ ബിജു പ്രകാശിപ്പിച്ചു. കെ യു ബിജു രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി മഹാകവി കുഞ്ഞിക്കുട്ടൻ തമ്പുരാൻ സ്ക്വയറിൽ സംഘടിപ്പിച്ച പൊതുയോഗത്തിലാണ് ചടങ്ങ്‌. അവിഭക്ത കമ്മ്യൂണിസ്റ്റു പാർടിയിൽ അംഗമായ 1959 മുതലുള്ള അമ്പാടി വേണുവിന്റെ പുസ്തക ശേഖരം കെ യു ബിജു സ്മാരക ലൈബ്രറിക്ക് കൈമാറി. അമ്പാടി വേണുവിനെ ഡോ. പി കെ ബിജു പൊന്നാടയണിച്ച് ആദരിച്ചു ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ചന്ദ്രശേഖരൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ കെ അബീദലി സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top