ജില്ലയിൽ15 സ്‌കൂളുകളിൽ ഇന്ററാക്ടീവ് ടച്ച്‌ ടിവി

ഇന്ററാക്ടീവ് ഫ്ലാറ്റ് പാനൽ പി ബാലചന്ദ്രൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു


  തൃശൂർ   കലക്ടർ വി ആർ കൃഷ്ണതേജയുടെ പ്രത്യേക പദ്ധതി വഴി  ടിടികെ പ്രസ്റ്റീജ് ഗ്രൂപ്പുമായി സഹകരിച്ച്‌ ജില്ലയിലെ 15 സ്‌കൂളുകളിൽ  ഇന്ററാക്ടീവ് ഫ്ലാറ്റ് പാനൽ സമർപ്പിച്ചു.   പി ബാലചന്ദ്രൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു.  അയ്യന്തോൾ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ  നടന്ന  ചടങ്ങിൽ  ഇന്ററാക്ടീവ്‌ ഫ്ലാറ്റ് പാനൽ സ്വിച്ച് ഓൺ  പ്രസ്റ്റീജ് കോർപറേറ്റ് അഫയേഴ്‌സ് ഡയറക്ടർ കെ ശങ്കരൻ നിർവഹിച്ചു.        വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ എ ഗോപകുമാർ അധ്യക്ഷനായി. കലക്ടർ വി ആർ കൃഷ്ണതേജ മുഖ്യാതിഥിയായി.  ടിടികെ പ്രസ്റ്റീജ് ഗ്രൂപ്പ് ചെയർമാൻ  ടി ടി  ജഗന്നാഥൻ  വിശിഷ്ടാതിഥിയായി.  കൗൺസിലർ എൻ പ്രസാദ്, ഡയറ്റ് പ്രിൻസിപ്പൽ ഡോ. ഡി ശ്രീജ, കൈറ്റ് കോ–-ഓർഡിനേറ്റർ എം അഷറഫ്,  മുൻ ഡിഡിഇ ടി വി  മദനമോഹൻ, ഡിഇഒ ഇൻ ചാർജ് ബാലകൃഷ്ണൻ, എഇഒ പി ജെ ബിജു, ബിപിസി സി പി ജയ്സൺ    ഡിഡിഇ ഇൻചാർജ് എസ് ഷാജി,  ഹെഡ്മാസ്റ്റർ ഡെന്നി ജോസഫ്  എന്നിവർ സംസാരിച്ചു. അധ്യയന വർഷ സമ്മാനമായി  വിദ്യാർഥികൾക്കായ് 65 ഇഞ്ച് വലിപ്പമുള്ള ഇന്ററാക്ടീവ് സ്മാർട്ട്  ടിവി നൽകുമെന്ന്  കലക്ടർ വി ആർ കൃഷ്ണ തേജ   പ്രഖ്യാപിച്ചിരുന്നു. വിദ്യാർഥികൾക്ക് പഠനം എളുപ്പവും രസകരവുമാക്കാൻ ഈ സ്മാർട്ട് ക്ലാസ്‌ റൂമുകൾ വഴി സാധിക്കും. Read on deshabhimani.com

Related News