26 April Friday

ജില്ലയിൽ15 സ്‌കൂളുകളിൽ ഇന്ററാക്ടീവ് ടച്ച്‌ ടിവി

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023

ഇന്ററാക്ടീവ് ഫ്ലാറ്റ് പാനൽ പി ബാലചന്ദ്രൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു

 
തൃശൂർ 
 കലക്ടർ വി ആർ കൃഷ്ണതേജയുടെ പ്രത്യേക പദ്ധതി വഴി  ടിടികെ പ്രസ്റ്റീജ് ഗ്രൂപ്പുമായി സഹകരിച്ച്‌ ജില്ലയിലെ 15 സ്‌കൂളുകളിൽ  ഇന്ററാക്ടീവ് ഫ്ലാറ്റ് പാനൽ സമർപ്പിച്ചു.   പി ബാലചന്ദ്രൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു.  അയ്യന്തോൾ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ  നടന്ന  ചടങ്ങിൽ  ഇന്ററാക്ടീവ്‌ ഫ്ലാറ്റ് പാനൽ സ്വിച്ച് ഓൺ  പ്രസ്റ്റീജ് കോർപറേറ്റ് അഫയേഴ്‌സ് ഡയറക്ടർ കെ ശങ്കരൻ നിർവഹിച്ചു. 
      വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ എ ഗോപകുമാർ അധ്യക്ഷനായി. കലക്ടർ വി ആർ കൃഷ്ണതേജ മുഖ്യാതിഥിയായി.  ടിടികെ പ്രസ്റ്റീജ് ഗ്രൂപ്പ് ചെയർമാൻ  ടി ടി  ജഗന്നാഥൻ  വിശിഷ്ടാതിഥിയായി.  കൗൺസിലർ എൻ പ്രസാദ്, ഡയറ്റ് പ്രിൻസിപ്പൽ ഡോ. ഡി ശ്രീജ, കൈറ്റ് കോ–-ഓർഡിനേറ്റർ എം അഷറഫ്,  മുൻ ഡിഡിഇ ടി വി  മദനമോഹൻ, ഡിഇഒ ഇൻ ചാർജ് ബാലകൃഷ്ണൻ, എഇഒ പി ജെ ബിജു, ബിപിസി സി പി ജയ്സൺ  
 ഡിഡിഇ ഇൻചാർജ് എസ് ഷാജി,  ഹെഡ്മാസ്റ്റർ ഡെന്നി ജോസഫ്  എന്നിവർ സംസാരിച്ചു. അധ്യയന വർഷ സമ്മാനമായി  വിദ്യാർഥികൾക്കായ് 65 ഇഞ്ച് വലിപ്പമുള്ള ഇന്ററാക്ടീവ് സ്മാർട്ട്  ടിവി നൽകുമെന്ന്  കലക്ടർ വി ആർ കൃഷ്ണ തേജ   പ്രഖ്യാപിച്ചിരുന്നു. വിദ്യാർഥികൾക്ക് പഠനം എളുപ്പവും രസകരവുമാക്കാൻ ഈ സ്മാർട്ട് ക്ലാസ്‌ റൂമുകൾ വഴി സാധിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top