പൊട്ടുവെള്ളരി വാങ്ങാനാളില്ല;
കര്‍ഷകന്‍ ദുരിതത്തില്‍

വാങ്ങാന്‍ ആളില്ലാതായതിനെത്തുടര്‍ന്ന് ചാലിപ്പാടത്ത് നശിക്കുന്ന പൊട്ടുവെള്ളരി


ചാലക്കുടി വിളവെടുപ്പിന് പാകമായ പൊട്ടുവെള്ളരി വാങ്ങാനാളില്ലാതെ കർഷകൻ ദുരിതത്തിൽ. മേലൂർ പൂലാനി പെരിങ്ങാത്ര മേഹനനാണ് പൊട്ടുവെള്ളരി വിൽക്കാനാകാതെ ബുദ്ധിമുട്ടുന്നത്. സീസൻ ആരംഭിക്കുന്ന ഈ സമയത്ത് വൻ ഡിമാൻഡുണ്ടാകാറുള്ള പൊട്ടുവെള്ളരിയാണ് വാങ്ങാനാളില്ലാതെ കൃഷിയിടത്ത് നശിക്കുന്നത്.  മൂഴിക്കടവ് ചാലിപ്പാടത്ത് ഒന്നരയേക്കറോളം സ്ഥലത്താണ് മോഹനൻ പൊട്ടുവെള്ളരി കൃഷിയിറക്കിയത്. കൃഷിയിടത്തിൽ കിടന്ന് പൊട്ടുവെള്ളരി പൊട്ടിനശിക്കുകയാണ്. പ്രതിദിനം 200ഓളം കിലോ പൊട്ടുവെള്ളരിയാണ് നശിച്ചുപോകുന്നത്.  Read on deshabhimani.com

Related News