20 April Saturday

പൊട്ടുവെള്ളരി വാങ്ങാനാളില്ല;
കര്‍ഷകന്‍ ദുരിതത്തില്‍

വെബ് ഡെസ്‌ക്‌Updated: Friday Dec 2, 2022

വാങ്ങാന്‍ ആളില്ലാതായതിനെത്തുടര്‍ന്ന് ചാലിപ്പാടത്ത് നശിക്കുന്ന പൊട്ടുവെള്ളരി

ചാലക്കുടി
വിളവെടുപ്പിന് പാകമായ പൊട്ടുവെള്ളരി വാങ്ങാനാളില്ലാതെ കർഷകൻ ദുരിതത്തിൽ. മേലൂർ പൂലാനി പെരിങ്ങാത്ര മേഹനനാണ് പൊട്ടുവെള്ളരി വിൽക്കാനാകാതെ ബുദ്ധിമുട്ടുന്നത്. സീസൻ ആരംഭിക്കുന്ന ഈ സമയത്ത് വൻ ഡിമാൻഡുണ്ടാകാറുള്ള പൊട്ടുവെള്ളരിയാണ് വാങ്ങാനാളില്ലാതെ കൃഷിയിടത്ത് നശിക്കുന്നത്. 
മൂഴിക്കടവ് ചാലിപ്പാടത്ത് ഒന്നരയേക്കറോളം സ്ഥലത്താണ് മോഹനൻ പൊട്ടുവെള്ളരി കൃഷിയിറക്കിയത്. കൃഷിയിടത്തിൽ കിടന്ന് പൊട്ടുവെള്ളരി പൊട്ടിനശിക്കുകയാണ്. പ്രതിദിനം 200ഓളം കിലോ പൊട്ടുവെള്ളരിയാണ് നശിച്ചുപോകുന്നത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top