കോൺഗ്രസ് ബ്ലോക്ക് 
വൈസ് പ്രസിഡന്റിനെതിരെ കേസ്



പുതുക്കാട്  കോൺഗ്രസ്‌ ബ്ലോക്ക് വൈസ് പ്രസിഡന്റിനെതിരെ മണ്ഡലം  പ്രസിഡന്റ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. അളഗപ്പനഗർ മണ്ഡലം പ്രസിഡന്റ് ജിമ്മി മഞ്ഞളിയാണ് അളഗപ്പനഗർ ബ്ലോക്ക് വൈസ് പ്രഡിഡന്റിനെതിരെ കഴിഞ്ഞ ദിവസം പുതുക്കാട് പൊലീസിൽ പരാതി നൽകിയത്. തന്നെ ജെൻസൺ  ഭീഷണിപ്പെടുത്തി എന്നായിരുന്നു  പരാതി. ഗ്രൂപ്പ് പോരുകളുടെയും പടലപ്പിണക്കങ്ങളുടെയും ഭാഗമായി, ബ്ലോക്ക് വൈസ് പ്രസിഡന്റ് ജെൻസനെ കഴിഞ്ഞ ദിവസം ഡിസിസി സസ്പെൻഡ്‌ ചെയ്തിരുന്നു. മാധ്യമങ്ങൾക്ക് വാർത്ത ചോർത്തി നൽകിയെന്നും അച്ചടക്കലംഘനം നടത്തി എന്നാരോപിച്ചുമായിരുന്നു പാർടി നടപടി. ഇതാണ് ഭീഷണിക്കു കാരണമെന്നാണ് അറിയുന്നത്.   Read on deshabhimani.com

Related News