19 April Friday

കോൺഗ്രസ് ബ്ലോക്ക് 
വൈസ് പ്രസിഡന്റിനെതിരെ കേസ്

വെബ് ഡെസ്‌ക്‌Updated: Friday Dec 2, 2022
പുതുക്കാട് 
കോൺഗ്രസ്‌ ബ്ലോക്ക് വൈസ് പ്രസിഡന്റിനെതിരെ മണ്ഡലം  പ്രസിഡന്റ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. അളഗപ്പനഗർ മണ്ഡലം പ്രസിഡന്റ് ജിമ്മി മഞ്ഞളിയാണ് അളഗപ്പനഗർ ബ്ലോക്ക് വൈസ് പ്രഡിഡന്റിനെതിരെ കഴിഞ്ഞ ദിവസം പുതുക്കാട് പൊലീസിൽ പരാതി നൽകിയത്. തന്നെ ജെൻസൺ  ഭീഷണിപ്പെടുത്തി എന്നായിരുന്നു  പരാതി.
ഗ്രൂപ്പ് പോരുകളുടെയും പടലപ്പിണക്കങ്ങളുടെയും ഭാഗമായി, ബ്ലോക്ക് വൈസ് പ്രസിഡന്റ് ജെൻസനെ കഴിഞ്ഞ ദിവസം ഡിസിസി സസ്പെൻഡ്‌ ചെയ്തിരുന്നു. മാധ്യമങ്ങൾക്ക് വാർത്ത ചോർത്തി നൽകിയെന്നും അച്ചടക്കലംഘനം നടത്തി എന്നാരോപിച്ചുമായിരുന്നു പാർടി നടപടി. ഇതാണ് ഭീഷണിക്കു കാരണമെന്നാണ് അറിയുന്നത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top