സിഐടിയു സംസ്ഥാന 
സമ്മേളന പതാക ദിനം



 പുതുക്കാട്  കോഴിക്കോട് 17, 18, 19, തീയതികളിൽ  നടക്കുന്ന സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഡിസ. ഒന്നിന്‌  പതാക ദിനാചരണം നടത്തി.  അപ്പോളോ  ടായേഴ്‌സിനു മുൻപിൽ സിഐടിയു കൊടകര ഏരിയ സെക്രട്ടറി പി ആർ പ്രസാദൻ പതാക ഉയർത്തി. പുതുക്കാട് ഏരിയാ പ്രസിഡന്റ്‌ എ വി ചന്ദ്രൻ, കോടാലിയിൽ ട്രഷറർ പി സി ഉമേഷ്, കൊടകരയിൽ എം കെ മോഹനൻ, പറപ്പൂക്കരയിൽ എം കെ അശോകൻ, വരന്തരപ്പിള്ളിയിൽ സന്തോഷ് തണ്ടാശേരി, അളഗപ്പയിൽ പി വി ഗോപിനാഥൻ, കൂടാതെ  കെ കെ ഗോപി, എം എ ഫ്രാൻസിസ്, പി കെ വിനോദ്, കെ എ വിധു, ടി എ ഉണ്ണിക്കൃഷ്‌ണൻ എന്നിവർ വിവിധ കേന്ദ്രങ്ങളിലും പതാക ഉയർത്തി. Read on deshabhimani.com

Related News