ജനാധിപത്യ അവഹേളനത്തിനെതിരെ 
എസ്‌എഫ്‌ഐ പ്രകടനം

ജനാധിപത്യ അവഹേളനത്തിനെതിരെ എസ്‌എഫ്‌ഐ നഗരത്തിൽ നടത്തിയ പ്രകടനം


തൃശൂർ രാജ്യസഭയിലെ ഇടതുപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്തതിലും  പാർലമെന്ററി ജനാധിപത്യത്തെ അവഹേളിക്കുന്ന കേന്ദ്രസർക്കാർ നിലപാടിലും പ്രതിഷേധിച്ച്‌ എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ സ്വരാജ് റൗണ്ടിൽ  പ്രകടനം നടത്തി.  തുടർച്ചയായി പാർലമെന്റിനെ നോക്കുകുത്തിയാക്കുകയാണ്‌ മോദി സർക്കാർ. ഇതിൽ പ്രതിഷേധിച്ചായിരുന്നു വിദ്യാർഥികളുടെ പ്രകടനം.  പ്രകടനത്തിനുശേഷം ചേർന്ന പൊതുയോഗം കേന്ദ്രകമ്മിറ്റി അംഗം വി പി ശരത്ത് പ്രസാദ്‌ ഉദ്‌ഘാടനം ചെയ്തു.  ജില്ലാ പ്രസിഡന്റ് ജാസിർ ഇക്ബാൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി എസ് സംഗീത്, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ആർ വിഷ്ണു, എ എൻ സേതു, ജില്ലാ കമ്മിറ്റി അംഗങ്ങളായ സ്റ്റെജിൻ ബെന്നി, മേഘന എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News