19 April Friday

ജനാധിപത്യ അവഹേളനത്തിനെതിരെ 
എസ്‌എഫ്‌ഐ പ്രകടനം

വെബ് ഡെസ്‌ക്‌Updated: Thursday Dec 2, 2021

ജനാധിപത്യ അവഹേളനത്തിനെതിരെ എസ്‌എഫ്‌ഐ നഗരത്തിൽ നടത്തിയ പ്രകടനം

തൃശൂർ
രാജ്യസഭയിലെ ഇടതുപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്തതിലും  പാർലമെന്ററി ജനാധിപത്യത്തെ അവഹേളിക്കുന്ന കേന്ദ്രസർക്കാർ നിലപാടിലും പ്രതിഷേധിച്ച്‌ എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ സ്വരാജ് റൗണ്ടിൽ  പ്രകടനം നടത്തി. 
തുടർച്ചയായി പാർലമെന്റിനെ നോക്കുകുത്തിയാക്കുകയാണ്‌ മോദി സർക്കാർ. ഇതിൽ പ്രതിഷേധിച്ചായിരുന്നു വിദ്യാർഥികളുടെ പ്രകടനം. 
പ്രകടനത്തിനുശേഷം ചേർന്ന പൊതുയോഗം കേന്ദ്രകമ്മിറ്റി അംഗം വി പി ശരത്ത് പ്രസാദ്‌ ഉദ്‌ഘാടനം ചെയ്തു. 
ജില്ലാ പ്രസിഡന്റ് ജാസിർ ഇക്ബാൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി എസ് സംഗീത്, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ആർ വിഷ്ണു, എ എൻ സേതു, ജില്ലാ കമ്മിറ്റി അംഗങ്ങളായ സ്റ്റെജിൻ ബെന്നി, മേഘന എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top