ജനകീയ ഹോട്ടലില്‍ ഉച്ചയൂണിന്റെ രുചി ആസ്വദിച്ച് കലക്ടര്‍



  തൃശൂർ വരന്തരപ്പിള്ളി പഞ്ചായത്ത് ജനകീയ ഹോട്ടലിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച്  കലക്ടർ ഹരിത വി കുമാർ.    മേഖലയിലെ ട്രൈബൽ കോളനികൾ സന്ദർശിക്കാൻ പോകുന്ന വഴി ജനകീയ ഹോട്ടലിൽ ഉച്ചഭക്ഷണം കഴിക്കാൻ എത്തുകയായിരുന്നു കലക്ടർ. ചോറ്, സാമ്പാർ, മീൻചാറ്, കാളൻ, ബീറ്റ്റൂട്ട് തോരൻ, വാഴപ്പിണ്ടി അച്ചാർ എന്നിവയ്ക്ക് പുറമെ സ്പെഷ്യലായി ചിക്കൻ കറിയും ഉണ്ടായിരുന്നു. ലിസി, ഭവാനി, രമണി, അംബിക, സീന എന്നിവരുടെ നേതൃത്വത്തിലാണ് ഹോട്ടൽ.  സ്വാദിഷ്ടമായ ഭക്ഷണം തയ്യാറാക്കി നൽകുന്ന ജീവനക്കാരെ കലക്ടർ അഭിനന്ദിച്ചു.   Read on deshabhimani.com

Related News