24 April Wednesday

ജനകീയ ഹോട്ടലില്‍ ഉച്ചയൂണിന്റെ രുചി ആസ്വദിച്ച് കലക്ടര്‍

വെബ് ഡെസ്‌ക്‌Updated: Thursday Dec 2, 2021

 

തൃശൂർ
വരന്തരപ്പിള്ളി പഞ്ചായത്ത് ജനകീയ ഹോട്ടലിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച്  കലക്ടർ ഹരിത വി കുമാർ.   
മേഖലയിലെ ട്രൈബൽ കോളനികൾ സന്ദർശിക്കാൻ പോകുന്ന വഴി ജനകീയ ഹോട്ടലിൽ ഉച്ചഭക്ഷണം കഴിക്കാൻ എത്തുകയായിരുന്നു കലക്ടർ. ചോറ്, സാമ്പാർ, മീൻചാറ്, കാളൻ, ബീറ്റ്റൂട്ട് തോരൻ, വാഴപ്പിണ്ടി അച്ചാർ എന്നിവയ്ക്ക് പുറമെ സ്പെഷ്യലായി ചിക്കൻ കറിയും ഉണ്ടായിരുന്നു. ലിസി, ഭവാനി, രമണി, അംബിക, സീന എന്നിവരുടെ നേതൃത്വത്തിലാണ് ഹോട്ടൽ. 
സ്വാദിഷ്ടമായ ഭക്ഷണം തയ്യാറാക്കി നൽകുന്ന ജീവനക്കാരെ കലക്ടർ അഭിനന്ദിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top