നവീകരിച്ച പ്രസവ വാർഡിന്റെയും 
ഓപ്പറേഷൻ തിയറ്ററിന്റെയും ഉദ്ഘാടനം ഇന്ന്

പുതുക്കാട് താലൂക്ക് ആശുപത്രി


പുതുക്കാട്  പുതുക്കാട് താലൂക്ക് ആശുപത്രിയിൽ 30 വർഷത്തിന്‌ ശേഷം ഗൈനക്കോളജി വിഭാഗം പ്രവർത്തനക്ഷമമാവുന്നു.   നവീകരിച്ച പ്രസവ വാർഡിന്റെയും ഓപ്പറേഷൻ തിയറ്ററിന്റെയും  ഉദ്ഘാടനം   ആരോഗ്യ  മന്ത്രി വീണാ ജോർജ് ഞായറാഴ്‌ച  രാവിലെ 10 ന് ഓൺലൈനായി നിർവഹിക്കും. കെ കെ രാമചന്ദ്രൻ എംഎൽഎ അധ്യക്ഷനാവും.   ജനങ്ങളുടെ നിരന്തരമായ ആവശ്യമായിരുന്നു കൊടകര ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം പ്രവർത്തനക്ഷമമാക്കുക എന്നുള്ളത്. നിരന്തരമായ പരിശ്രമങ്ങൾക്കൊടുവിൽ  അത് യാഥാർഥ്യമാക്കുന്നതിൽ ഏറെ  ചാരിതാർഥ്യമുണ്ടെന്ന് എംഎൽഎ അറിയിച്ചു. Read on deshabhimani.com

Related News