29 March Friday

നവീകരിച്ച പ്രസവ വാർഡിന്റെയും 
ഓപ്പറേഷൻ തിയറ്ററിന്റെയും ഉദ്ഘാടനം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Sunday Oct 2, 2022

പുതുക്കാട് താലൂക്ക് ആശുപത്രി

പുതുക്കാട് 
പുതുക്കാട് താലൂക്ക് ആശുപത്രിയിൽ 30 വർഷത്തിന്‌ ശേഷം ഗൈനക്കോളജി വിഭാഗം പ്രവർത്തനക്ഷമമാവുന്നു.   നവീകരിച്ച പ്രസവ വാർഡിന്റെയും ഓപ്പറേഷൻ തിയറ്ററിന്റെയും  ഉദ്ഘാടനം   ആരോഗ്യ  മന്ത്രി വീണാ ജോർജ് ഞായറാഴ്‌ച  രാവിലെ 10 ന് ഓൺലൈനായി നിർവഹിക്കും. കെ കെ രാമചന്ദ്രൻ എംഎൽഎ അധ്യക്ഷനാവും.   ജനങ്ങളുടെ നിരന്തരമായ ആവശ്യമായിരുന്നു കൊടകര ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം പ്രവർത്തനക്ഷമമാക്കുക എന്നുള്ളത്. നിരന്തരമായ പരിശ്രമങ്ങൾക്കൊടുവിൽ  അത് യാഥാർഥ്യമാക്കുന്നതിൽ ഏറെ  ചാരിതാർഥ്യമുണ്ടെന്ന് എംഎൽഎ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top