ജിഎസ്ടി ഓഫീസിലേക്ക് വ്യാപാരി മാര്‍ച്ച്

വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ വ്യാപാരികൾ ജിഎസ്ടി ഓഫീസിലേക്ക് നടത്തിയ മാർച്ച് കേരള ബാങ്ക് വൈസ് ചെയർമാൻ എം കെ കണ്ണൻ ഉദ്ഘാടനം ചെയ്യുന്നു


  തൃശൂർ വ്യാപാരിവ്യവസായി സമിതി ജില്ലാകമ്മിറ്റി നേതൃത്വത്തിൽ ജിഎസ്‌ടി ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തി.  മുൻകാല സാങ്കേതിക പിഴവുകളുടെ പേരിൽ ചുമത്തുന്ന ലേറ്റ്ഫീയും പെനാൽറ്റിയും ഒഴിവാക്കുക,  ടെസ്റ്റ് പർച്ചേസിന്റെ പേരിൽ വ്യാപാരികളെ ദ്രോഹിക്കുന്നത്  അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ സമരം.  കേരള ബാങ്ക് വൈസ് ചെയർമാൻ എം കെ കണ്ണൻ ഉദ്ഘാടനം ചെയ്തു.  സമിതി ജില്ലാ പ്രസിഡന്റ് ബാബു ആന്റണി അധ്യക്ഷനായി.  സംസ്ഥാന ജോ. സെക്രട്ടറി ബിന്നി ഇമ്മട്ടി,  സംസ്ഥാന വൈസ് പ്രസിഡന്റ് കെ എം ലെനിൻ,  ജില്ലാ സെക്രട്ടറി മിൽട്ടൺ ജെ തലക്കോട്ടൂർ,   ജോസ് തെക്കേത്തല, ജോഫി കുര്യൻ, അഡ്വ.കെ ആർ അജിത്ബാബു. ജോയ് പ്ലാശേരി എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News