26 April Friday
വ്യാപാരി വ്യവസായി സമിതി

ജിഎസ്ടി ഓഫീസിലേക്ക് വ്യാപാരി മാര്‍ച്ച്

വെബ് ഡെസ്‌ക്‌Updated: Friday Jul 1, 2022

വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ വ്യാപാരികൾ ജിഎസ്ടി ഓഫീസിലേക്ക് നടത്തിയ മാർച്ച് കേരള ബാങ്ക് വൈസ് ചെയർമാൻ എം കെ കണ്ണൻ ഉദ്ഘാടനം ചെയ്യുന്നു

 
തൃശൂർ
വ്യാപാരിവ്യവസായി സമിതി ജില്ലാകമ്മിറ്റി നേതൃത്വത്തിൽ ജിഎസ്‌ടി ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തി. 
മുൻകാല സാങ്കേതിക പിഴവുകളുടെ പേരിൽ ചുമത്തുന്ന ലേറ്റ്ഫീയും പെനാൽറ്റിയും ഒഴിവാക്കുക,  ടെസ്റ്റ് പർച്ചേസിന്റെ പേരിൽ വ്യാപാരികളെ ദ്രോഹിക്കുന്നത്  അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ സമരം. 
കേരള ബാങ്ക് വൈസ് ചെയർമാൻ എം കെ കണ്ണൻ ഉദ്ഘാടനം ചെയ്തു.  സമിതി ജില്ലാ പ്രസിഡന്റ് ബാബു ആന്റണി അധ്യക്ഷനായി.  സംസ്ഥാന ജോ. സെക്രട്ടറി ബിന്നി ഇമ്മട്ടി,  സംസ്ഥാന വൈസ് പ്രസിഡന്റ് കെ എം ലെനിൻ,  ജില്ലാ സെക്രട്ടറി മിൽട്ടൺ ജെ തലക്കോട്ടൂർ,   ജോസ് തെക്കേത്തല, ജോഫി കുര്യൻ, അഡ്വ.കെ ആർ അജിത്ബാബു. ജോയ് പ്ലാശേരി എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top