ഓർമകളിൽ നിറഞ്ഞ്‌ വി പി സുരേഷ്‌

വി പി സുരേഷ് അനുസ്മരണം ശ്രീജ പള്ളം ഉദ്‌ഘാടനം ചെയ്യുന്നു


തൃശൂർ ദേശാഭിമാനി തൃശൂർ യൂണിറ്റിലെ ആർട്ടിസ്‌റ്റായിരുന്ന വി പി സുരേഷിന്റെ 18–-ാമത്‌  ഓർമദിനം ദേശാഭിമാനി ഹാളിൽ സംഘടിപ്പിച്ചു.  ചിത്രകാരി ശ്രീജ പള്ളം ഉദ്‌ഘാടനം ചെയ്‌തു. ദേശാഭിമാനി അസി. മാനേജർ ടോം പനയ്‌ക്കൽ അധ്യക്ഷനായി. എം കെ പശുപതി മുഖ്യാതിഥിയായി.     കെ പ്രഭാത്‌, വി പി സുരേഷ്‌ അനുസ്‌മരണപ്രഭാഷണം നടത്തി. ദേശാഭിമാനി യൂണിറ്റ്‌ മാനേജർ ഐ പി ഷൈൻ, ന്യൂസ്‌ എഡിറ്റർ ഇ എസ്‌ സുഭാഷ്‌, എ ജി സന്തോഷ്‌, കെ എൻ സനിൽ, ഐ ജോൺ, വി പി അജോയ്‌ എന്നിവർ സംസാരിച്ചു. വി പി സുരേഷിന്റെ അച്ഛൻ വി പി വാസുദേവൻ, അമ്മ കെ വി സരോജിനി, സഹോദരി വി പി ബിന്ദു എന്നിവർ സംബന്ധിച്ചു. Read on deshabhimani.com

Related News