24 April Wednesday

ഓർമകളിൽ നിറഞ്ഞ്‌ വി പി സുരേഷ്‌

വെബ് ഡെസ്‌ക്‌Updated: Saturday Apr 1, 2023

വി പി സുരേഷ് അനുസ്മരണം ശ്രീജ പള്ളം ഉദ്‌ഘാടനം ചെയ്യുന്നു

തൃശൂർ
ദേശാഭിമാനി തൃശൂർ യൂണിറ്റിലെ ആർട്ടിസ്‌റ്റായിരുന്ന വി പി സുരേഷിന്റെ 18–-ാമത്‌  ഓർമദിനം ദേശാഭിമാനി ഹാളിൽ സംഘടിപ്പിച്ചു.  ചിത്രകാരി ശ്രീജ പള്ളം ഉദ്‌ഘാടനം ചെയ്‌തു. ദേശാഭിമാനി അസി. മാനേജർ ടോം പനയ്‌ക്കൽ അധ്യക്ഷനായി. എം കെ പശുപതി മുഖ്യാതിഥിയായി. 
   കെ പ്രഭാത്‌, വി പി സുരേഷ്‌ അനുസ്‌മരണപ്രഭാഷണം നടത്തി. ദേശാഭിമാനി യൂണിറ്റ്‌ മാനേജർ ഐ പി ഷൈൻ, ന്യൂസ്‌ എഡിറ്റർ ഇ എസ്‌ സുഭാഷ്‌, എ ജി സന്തോഷ്‌, കെ എൻ സനിൽ, ഐ ജോൺ, വി പി അജോയ്‌ എന്നിവർ സംസാരിച്ചു. വി പി സുരേഷിന്റെ അച്ഛൻ വി പി വാസുദേവൻ, അമ്മ കെ വി സരോജിനി, സഹോദരി വി പി ബിന്ദു എന്നിവർ സംബന്ധിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top