വ്യാജ പ്രചാരണം: ബിജെപിക്കാരനെതിരെ കേസ്



മാള  നവ  മാധ്യമ ത്തിൽ എംഎൽഎ ക്കും  പഞ്ചായത്ത്‌ സ്ഥിരം സമിതി  അധ്യ ക്ഷ നുമെതിരെ  വ്യാജ സന്ദേശം  പ്രചരിപ്പിച്ചയാൾക്കെതിരെ കേസ്‌.   അമ്പാടി  പടിചേരി  എന്ന ബി ജെ പി ക്കാരനെതിരെ   വി ആർ  സുനിൽ  കുമാർ  എംഎൽഎ  മാള സിഐക്ക് നൽകിയ  പരാതിയിലാണ്‌ കേസെടുത്തത്‌.   മാള  പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാൻഡിങ്  കമ്മിറ്റി  ചെയർമാന്റെയും എംഎൽഎ യുടെയും നിർദേശ പ്രകാരം  സൗജന്യ  ഭക്ഷണ വിതരണം  നിർത്തിവച്ചു എന്നാണിയാൾ പ്രചരിപ്പിച്ചത്‌. മാളയിലെ  അതിഥി തൊഴിലാളികളെ  തെറ്റിദ്ധരിപ്പിക്കാനാണ് ഇതു  ചെയ്തത്. Read on deshabhimani.com

Related News