റെയിൽവേ ഭൂമിയിലെ മണ്ണ് മാറ്റിയത് നാട്ടുകാർ തടഞ്ഞു

പാറശാലയിൽ റെയിൽവേ അധികൃതർ മണ്ണ് നീക്കം ചെയ്യാനെത്തിയത് തടയുന്ന നാട്ടുകാർ


പാറശാല റെയിൽപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പാറശാല റെയിൽവേ പാലത്തിന് സമീപത്തെ റെയിൽവേഭൂമിയിലെ മണ്ണ് മാറ്റുന്നത്‌ നാട്ടുകാർ തടഞ്ഞു. ഇതിന് സമീപത്തായി ഇരുപതോളം കുടുംബങ്ങൾ താമസിക്കുന്നു. ഇവർ വർഷങ്ങളായി  ഉപയോഗിച്ചിരുന്ന റോഡാണ് റെയിൽവേ മുന്നറിയിപ്പില്ലാതെ പൊളിക്കാനെത്തിയത്‌. എന്നാൽ ഒരാഴ്‌ച മുമ്പ് മുന്നറിയിപ്പ് നൽകിയെന്നാണ് റെയിൽവേ അധികൃതരുടെ വിശദീകരണം.   പ്രതിഷേധത്തെ തുടർന്ന് റെയിൽവേ അധികൃതരുമായി നടത്തിയ ചർച്ചയിൽ റോഡിനായി കുറച്ച് സ്ഥലം താൽക്കാലികമായി വിട്ടുനൽകാമെന്ന ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിച്ചു. Read on deshabhimani.com

Related News