26 April Friday

റെയിൽവേ ഭൂമിയിലെ മണ്ണ് മാറ്റിയത് നാട്ടുകാർ തടഞ്ഞു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023

പാറശാലയിൽ റെയിൽവേ അധികൃതർ മണ്ണ് നീക്കം ചെയ്യാനെത്തിയത് തടയുന്ന നാട്ടുകാർ

പാറശാല
റെയിൽപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പാറശാല റെയിൽവേ പാലത്തിന് സമീപത്തെ റെയിൽവേഭൂമിയിലെ മണ്ണ് മാറ്റുന്നത്‌ നാട്ടുകാർ തടഞ്ഞു. ഇതിന് സമീപത്തായി ഇരുപതോളം കുടുംബങ്ങൾ താമസിക്കുന്നു. ഇവർ വർഷങ്ങളായി  ഉപയോഗിച്ചിരുന്ന റോഡാണ് റെയിൽവേ മുന്നറിയിപ്പില്ലാതെ പൊളിക്കാനെത്തിയത്‌. എന്നാൽ ഒരാഴ്‌ച മുമ്പ് മുന്നറിയിപ്പ് നൽകിയെന്നാണ് റെയിൽവേ അധികൃതരുടെ വിശദീകരണം.
 
പ്രതിഷേധത്തെ തുടർന്ന് റെയിൽവേ അധികൃതരുമായി നടത്തിയ ചർച്ചയിൽ റോഡിനായി കുറച്ച് സ്ഥലം താൽക്കാലികമായി വിട്ടുനൽകാമെന്ന ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top