തിരുവനന്തപുരത്തിന്‌ കിരീടം

സംസ്ഥാന ടേബിൾ ടെന്നീസ്‌ ചാമ്പ്യൻഷിപ്പിൽ ഓവറോൾ ചാമ്പ്യന്മാരായ തിരുവനന്തപുരം ടീമിന് മന്ത്രി എം വി ഗോവിന്ദൻ ട്രോഫി സമ്മാനിക്കുന്നു


തിരുവനന്തപുരം ടേബിൾ ടെന്നീസ്‌ അസോസിയേഷൻ ഓഫ്‌ കേരളയുടെ നേതൃത്വത്തിൽ നടന്ന ബാങ്ക്‌ ഓഫ്‌ ബറോഡ സംസ്ഥാന ടേബിൾ ടെന്നീസ്‌ ചാമ്പ്യൻഷിപ്പിന്റെ സമ്മാനദാനം മന്ത്രി എം വി ഗോവിന്ദൻ നിർവഹിച്ചു. തിരുവനന്തപുരം ജില്ലയ്ക്കാണ്‌ ഓവറോൾ ചാമ്പ്യൻഷിപ്.  ടേബിൾ ടെന്നീസ്‌ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ എൻ ഗണേശൻ അധ്യക്ഷനായി.   പുരുഷവിഭാഗത്തിൽ ആലപ്പുഴയുടെ സോഹൻ ഭട്ടാചാര്യ, 19 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ ആലപ്പുഴയുടെ അമീർ അൽതാഫ്‌, 17 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരത്തിന്റെ അനോഘ്‌ ജി നായർ, 15 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാടിന്റെ മൊഹദ്‌ നാഫിൽ, 13 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോടിന്റെ ആർ എസ്‌ ജയന്ത്‌, 11 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരത്തിന്റെ ദേവപ്രയാഗ്‌ എന്നിവരും വിജയികളായി.  സംസ്ഥാന ഒളിമ്പിക്‌ അസോസിയേഷൻ പ്രസിഡന്റ്‌ വി സുനിൽകുമാർ,  എസ്‌ രാമസ്വാമി,  വി ശ്രീനിവാസൻ, പി ആദർശ്‌, സീനിയർ കോച്ച്‌ നാണു ആശാൻ, സംസ്ഥാന ടേബിൾ ടെന്നീസ്‌ അസോസിയേഷൻ സെക്രട്ടറി മൈക്കിൾ മത്തായി, തിരുവനന്തപുരം ടേബിൾ ടെന്നീസ്‌ അസോസിയേഷൻ പ്രസിഡന്റ്‌ ഷാജി ജെയിംസ്‌, സെക്രട്ടറി ലീന എന്നിവരും സംസാരിച്ചു. Read on deshabhimani.com

Related News