മന്ത്രിയുടെ വീട്ടിലേയ്ക്ക് മാർച്ച്‌
അപലപനീയം: ആനാവൂർ



തിരുവനന്തപുരം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ സ്വകാര്യ വസതിയിലേക്ക് യുവമോർച്ച നടത്തിയ മാർച്ച് അപലപനീയമാണെന്ന്‌ 
സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു.  മന്ത്രിമാരുടെ ഓഫീസുകളിലേക്കും ഔദ്യോഗിക വസതികളിലേക്കും മാർച്ചും സമരങ്ങളും നടക്കാറുണ്ട്.  എന്നാൽ, സ്വകാര്യ വസതിയിലേക്ക് നടത്തുന്ന അക്രമസമരങ്ങൾ ജനാധിപത്യവ്യവസ്ഥയ്ക്ക് യോജിച്ചതല്ല. ക്രമസമാധാനപ്രശ്നം ഉണ്ടാക്കാനും മാധ്യമശ്രദ്ധ പിടിച്ചുപറ്റാനുമാണ്‌ ഇവർ ശ്രമിക്കുന്നത്‌.  ഇത്തരം അക്രമങ്ങൾക്കെതിരെ ജനങ്ങൾ അണിനിരക്കണമെന്നും ആനാവൂർ അഭ്യർഥിച്ചു.  Read on deshabhimani.com

Related News