29 March Friday

മന്ത്രിയുടെ വീട്ടിലേയ്ക്ക് മാർച്ച്‌
അപലപനീയം: ആനാവൂർ

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021
തിരുവനന്തപുരം
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ സ്വകാര്യ വസതിയിലേക്ക് യുവമോർച്ച നടത്തിയ മാർച്ച് അപലപനീയമാണെന്ന്‌ 
സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. 
മന്ത്രിമാരുടെ ഓഫീസുകളിലേക്കും ഔദ്യോഗിക വസതികളിലേക്കും മാർച്ചും സമരങ്ങളും നടക്കാറുണ്ട്. 
എന്നാൽ, സ്വകാര്യ വസതിയിലേക്ക് നടത്തുന്ന അക്രമസമരങ്ങൾ ജനാധിപത്യവ്യവസ്ഥയ്ക്ക് യോജിച്ചതല്ല. ക്രമസമാധാനപ്രശ്നം ഉണ്ടാക്കാനും മാധ്യമശ്രദ്ധ പിടിച്ചുപറ്റാനുമാണ്‌ ഇവർ ശ്രമിക്കുന്നത്‌. 
ഇത്തരം അക്രമങ്ങൾക്കെതിരെ ജനങ്ങൾ അണിനിരക്കണമെന്നും ആനാവൂർ അഭ്യർഥിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top